11:31pm 24 June 2026
NEWS
എംഎല്‍എമാരുടെ നേതൃത്വത്തില്‍ നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള ഓപ്പറേഷന്‍ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ട് പ്രചാരണപരിപാടികള്‍ക്ക് ( 25-06-2026) തുടക്കമാകും.
24/06/2026  09:07 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എംഎല്‍എമാരുടെ നേതൃത്വത്തില്‍ നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള  ഓപ്പറേഷന്‍ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ട് പ്രചാരണപരിപാടികള്‍ക്ക്  ( 25-06-2026) തുടക്കമാകും.

യക്കുമരുന്നുകളുടെ ഉപയോഗത്തിനും, വില്‍പ്പനക്കും വ്യാപനത്തിനുമെതിരെ സംസ്ഥാന ആഭ്യന്തര വകുപ്പ് തുടക്കം കുറിച്ച 'ഓപ്പറേഷന്‍ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ട്'-ന്റെ രണ്ടാം ഘട്ടമായ നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള പ്രചാരണപരിപാടികളുടെ ഉദ്ഘാടനം ഇന്ന് ( 25-06-2026 വ്യാഴം) രാവിലെ 11 ന് എറണാകുളം സെന്റ് തെരേസാസ് കോളജില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും. എറണാകുളം എംഎല്‍എ ടി.ജെ വിനോദ് അധ്യക്ഷനായിരിക്കും. പരിപാടിയുടെ ഭാഗമായി നടക്കുന്ന കാര്‍ട്ടൂണ്‍ മല്‍സരം, റീല്‍സ് മല്‍സരം എന്നിവയുടെ സമ്മാന വിതരണവും മുഖ്യപ്രഭാഷണവും ഹൈബി ഈഡന്‍ എംപി നിര്‍വ്വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍, ഫിഷറീസ് - സാമൂഹ്യനീതി മന്ത്രി അബ്ദുള്‍ ഗഫൂര്‍, കൊച്ചി മേയര്‍ വി.കെ മിനിമോള്‍, ജില്ലാ കളക്റ്റര്‍ ജി. പ്രിയങ്ക, ചേരാനെല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി വാര്യത്ത്, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ ചിറ്റിലപ്പള്ളി, സെന്റ് തെരേസാസ് കോളജ് പ്രിന്‍സിപ്പല്‍ അനുജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. കൊച്ചി ഡെപ്യൂട്ടിപൊലീസ് കമ്മീഷണര്‍ അശ്വതി ജിജി ആശംസകള്‍ നേരും.ഉദ്ഘാടനത്തിന് ശേഷം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിദ്യാര്‍ത്ഥികള്‍ക്ക് തൂഫാന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.  പ്രത്യേകം തെരെഞ്ഞെടുത്ത മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് തൂഫാന്‍ വാരിയര്‍ ബാഡ്ജുകളും സമ്മാനിക്കും. വി-ഗാര്‍ഡ് ഇന്‍ഡസ്്ട്രീസ്, ഫെഡറല്‍ ബാങ്ക് എന്നീ സ്ഥാപനങ്ങള്‍ക്കും തൂഫാന്‍ വാരിയര്‍ ബാഡ്ജുകള്‍ ആഭ്യന്തര മന്ത്രി സമ്മാനിക്കും.പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം ജൂണ്‍ 2 ന് തിരുവനന്തപുരം കോട്ടണ്‍ ഹില്‍ ഹൈസ്‌കൂളില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വ്വഹിച്ചിരുന്നു. ഇതിന്റെ രണ്ടാംഘട്ടമായാണ് ഓരോ നിയോജകമണ്ഡലങ്ങളിലും എംഎല്‍എമാരുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ട് പ്രചാരണപരിപാടികള്‍ നടക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img